Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Costal Police

വി​ഴി​ഞ്ഞം ഹാ​ർ​ബ​റി​ലെ ബെ​ർ​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ബെ​ർ​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തോ​ട​നു​ബ​ന്ധി​ച്ച ബെ​ർ​ത്തി​ലാ​ണ് ഗ​ർ​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്താ​യാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സി​നാ​യി ബെ​ർ​ത്ത് നി​ർ​മി​ക്കു​ന്ന​തും.

കോ​ൺ‌​ക്രീ​റ്റി​ന് കീ​ഴി​ലു​ള്ള ക​ല്ലും മ​ണ്ണും തി​ര​യി​ൽ ഒ​ലി​ച്ചു പോ​യ​താ​ണ് കോ​ൺ‌​ക്രീ​റ്റ് ത​ക​ർ​ന്നി​ട​ത്ത് കു​ഴി രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബെ​ർ​ത്ത് നി​ർ​മാ​ണ​ത്തി​നാ​യി ക്രെ​യി​ൻ ക​യ​റ്റി​യ​പ്പോ​ഴാ​ണ് കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്ന് കു​ഴി​യു​ണ്ടാ​യ​ത്.

ഏ​ക​ദേ​ശം ര​ണ്ടാ​ൾ താ​ഴ്ച​യി​ൽ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബെ​ർ​ത്ത് നി​ർ​മാ​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ താ​ത്കാ​ലി​ക സം​വി​ധാ​നം ത​യാ​റാ​ക്കു​ന്നു​ണ്ട്.

 

Latest News

Up